സൂസപാക്യം സ്ഥാനമൊഴിയുന്നു; വത്തിക്കാനിലെ അനുമതി കാത്ത്

മാര്‍ച്ച് 11 ന് 75 വയസ്സ് തികയുന്നതിനാലാണ് തീരുമാനം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്‍ച്ച് 11 ന് 75 വയസ്സ് തികയുന്നതിനാലാണ് തീരുമാനം. അതിരൂപതയുടെ ഉപദേശക സമിതിയെയും, സാമ്പത്തിക സമിതിയെയും വിളിച്ചുകൂട്ടി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഭാ അധികാരികളോട് അപേക്ഷിച്ചിട്ടുണ്ടെന്നും സൂസപാക്യം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അന്തിമ തീരുമാനം, റോമില്‍ നിന്ന് വരുന്നതുവരെ സഹായമെത്രാനെ ചുമതലയേല്‍പിക്കുകയാണ്. മാര്‍ച്ച് 10 മുതല്‍ അതിരൂപതാ മന്ദിരത്തില്‍ നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് താമസം മാറ്റുമെന്നും സൂസപാക്യം അറിയിച്ചു. അടുത്തിടെ കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തനായി ആശുപത്രി വിട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com