യുവതി സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയര്‍ ?; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയത്
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം

ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന ലഭിച്ചതായി പൊലീസ്. യുവതി കാരിയര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ധാരണ തെറ്റിച്ചതാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചത്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞ് യുവതിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് യുവതി. നാലു ദിവസം മുമ്പാണ് ബിന്ദു വിദേശത്തു നിന്ന് നാട്ടിലെത്തിയത്.

15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറയുന്നു. വീടിന്റെ ഗേറ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിംഗ് ബെല്ലടിച്ചു. മുറ്റത്ത് 10-15 പേര്‍ കമ്പിവടിയും വടിവാളുമായി നിന്നിരുന്നു എന്നും വീട്ടുകാര്‍ പറഞ്ഞു.

പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍ ചവിട്ടിപൊളിച്ച് ബിന്ദുവിനെ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചു, ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com