യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ല; പരാതിയുമായി ഭാര്യ

രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച ശേഷമാണ് കാണാതായത്.
യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ്
യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ്

തിരുവവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാനില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ജയഘോഷിന്റെ ഇരുചക്രവാഹനം നേമം പൊലീസ്  കണ്ടെത്തി.

സ്‌കൂട്ടറില്‍ നിന്ന് പൊലീസിന് ലഭിച്ച കത്തില്‍ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് മാറി നില്‍ക്കുകയാണെന്ന് പറയുന്നതായി പൊലീസ് അറിയിച്ചു. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച ശേഷമാണ് കാണാതായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com