വയനാട്ടിലെ 'പ്രധാനമന്ത്രി' ട്രാക്ടർ ഓടിച്ച് നടക്കുന്നു; വഴിയിലിറങ്ങി പൊറോട്ട തിന്നാൻ ആർക്കും കഴിയും; പരിഹാസവുമായി കെ സുരേന്ദ്രൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 09:56 PM |
Last Updated: 23rd February 2021 09:56 PM | A+A A- |
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയില്‍ നിന്ന്/ എഎന്‍ഐ
സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ ട്രാക്ടർ ഓടിച്ച് നടക്കുന്നു. ഇതിനെക്കാൾ നല്ലത് പഴയ എം.പിയായിരുന്നു. വരുന്ന വഴിയിറങ്ങി പൊറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും വയനാട് ബത്തേരിയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സുരേന്ദ്രൻ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളാണ്. പകൽ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാൽ യോജിക്കും. ലീഗും സി പി എമ്മും തമ്മിൽ ധാരണയുണ്ട്. പെണ്ണുമ്പിള സർവീസ് കമ്മിഷനാണ് പി എസ് സിയെന്നും അദ്ദേഹം പറഞ്ഞു.