ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം/ ഫയല്‍ ചിത്രം
ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം/ ഫയല്‍ ചിത്രം

സമുദായത്തോട് കൂറില്ലാത്തവരെ സഭയില്‍ എത്തിക്കരുത് ; ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം വേണം ; രാഷ്ട്രീയപാര്‍ട്ടികളോട് ആര്‍ച്ച്ബിഷപ്പ്

സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട സമുദായത്തിന്റെ വിശ്വാസം ആര്‍ജിച്ചവരാകണം

കോട്ടയം : സമുദായത്തോട് കൂറില്ലാത്തവരെ സഭയില്‍ എത്തിക്കരുതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് ബിഷപ്പിന്റെ നിര്‍ദേശം. സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളും ഉള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടരുതെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശം.

സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം. സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട സമുദായത്തിന്റെ വിശ്വാസം ആര്‍ജിച്ചവരാകണം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരാകണം സ്ഥാനാര്‍ത്ഥികളാകേണ്ടത്.

സമുദായ വിരുദ്ധ നിലപാടുള്ളവര്‍ സമുദായത്തിന്റെ പേരില്‍ സഭയില്‍ കടുന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്ന് മാത്രമല്ല, ആപത്കരവുമായിരിക്കും. ന്യൂനപക്ഷ സമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസം ആര്‍ജിച്ചവരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കണമെന്ന് നിര്‍ദേശിച്ച് 1951 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹര്‍ ലാല്‍ വെഹ്‌റു പിസിസികള്‍ക്ക് കത്തയച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ വിശാല വീക്ഷണം രാഷ്ട്രീയനേതൃത്വം മാതൃകയാക്കണമെന്നും ലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തില്‍ പറയുന്നു. രാഷ്ട്രീയത്തില്‍ പല മേഖലകളിലും സംഭവിക്കുന്ന നിലവാരത്തകര്‍ച്ച ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിചാരത്തേക്കാല്‍ വികാരം സ്വാധീനം ചെലുത്തുന്നത് രാഷ്ട്രീയ അപക്വതയാണ്. സിനിമാലോകത്ത് ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയനേതൃത്വത്തിന് യോഗ്യതയാകണമെന്നില്ലെന്നും ബിഷപ്പ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com