നിയമന കാര്യത്തില്‍ നാളെ തീരുമാനമെന്ന് സര്‍ക്കാര്‍ ഉറപ്പ്; ദേശീയ ഗെയിംസ് താരങ്ങള്‍ സമരം നിര്‍ത്തിവെച്ചു

ദേശീയ ഗെയിംസ് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന സമരം നിര്‍ത്തിവെച്ചു
പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ സമരം/ ഫയല്‍ ചിത്രം
പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ സമരം/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ദേശീയ ഗെയിംസ് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന സമരം നിര്‍ത്തിവെച്ചു. നാളെ നടക്കുന്ന മന്ത്രിസഭായോഗം താരങ്ങളുടെ നിയമനത്തില്‍ തീരുമാനമെടുക്കുമെന്ന ഉറപ്പിന്മേലാണ് ഒരു ദിവസം സമരം നിര്‍ത്തിവെയ്ക്കാന്‍ കായികതാരങ്ങള്‍ തീരുമാനിച്ചത്.

83 ദേശീയ ഗെയിംസ് കായിക താരങ്ങളാണ് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിവരുന്നത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉള്‍പ്പെടെ ടീം ഇനത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. ഇതില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വെള്ളി, വെങ്കല മെഡല്‍ ജേതാക്കളാണ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ആരംഭിച്ചത്. സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

കായികമന്ത്രി ഇ പി ജയരാജന്റെ ഓഫീസാണ് നാളെ നടക്കുന്ന മന്ത്രിസഭായോഗം കായികതാരങ്ങളുടെ ജോലി കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചത്. അതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കായികതാരങ്ങള്‍ ഒരു ദിവസത്തേയ്ക്ക് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗ തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കായികതാരങ്ങള്‍ ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com