പഴയ മുഖങ്ങള്‍ വേണ്ട; വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി; രാഹുല്‍ ഗാന്ധി

കാസര്‍കോട് നിന്ന് ടിഎന്‍ പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകള്‍ക്ക് നേതൃത്വം നല്‍കും
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് രാഹുല്‍ ഗാന്ധി. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. സ്ഥാനാര്‍ഥികള്‍ പഴയുമുഖങ്ങള്‍ ആകരുതെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. 

യുഡിഎഫിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂര്‍ത്തിയാകും. ഇത് കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാണി സി കാപ്പനെ ഘടകക്ഷിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. 28ന് വീണ്ടും ചര്‍ച്ച നടത്താന്‍ യുഡിഎഎഫ് യോഗം തീരുമാനിച്ചു.

ആഴക്കടല്‍ മത്സ്യബന്ധന വിഷയം തുറന്നുകാട്ടാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. കാസര്‍കോട് നിന്ന് ടിഎന്‍ പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ജാഥ അഞ്ചിന് എറണാകുളത്ത് സമാപിക്കും. കൂടാതെ 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് പിന്തുണ നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com