യുവതിയുടെ വീട് കാണിച്ചു കൊടുത്തു ; ആലപ്പുഴ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ പിടിയില്‍

കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം
അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു / ടെലിവിഷന്‍ ചിത്രം

ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പീറ്ററാണ് സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തതും, വീടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതെന്നും പൊലീസ് സൂചിപ്പിച്ചു.

മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്. യുവതിയെ ഉച്ചയോടെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നും കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കി വിടുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു.

സ്വര്‍ണക്കടത്തു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന്റെ നിഗമനം. ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാലു ദിവസം മുമ്പാണ് ബിന്ദു വിദേശത്തു നിന്നും നാട്ടിലെത്തിയത്. നാട്ടിലെത്തിയതുമുതല്‍ ബിന്ദു നിരീക്ഷണത്തിലായിരുന്നു എന്നാണ് സംശയം. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com