രസീത് ചോദിച്ചതിന് ആക്രമിച്ചു, കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് മര്‍ദ്ദനം; കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 08:03 AM |
Last Updated: 23rd February 2021 08:08 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ടോള്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. കാക്കനാട് സ്വദേശി വിപിന്‍ വിജയനാണ് മര്‍ദ്ദനമേറ്റത്. വിപിന്റെ പരാതിയിൽ പനങ്ങാട് പൊലീസ് കേസെടുത്തു.
പാസിന്റെ തുക അടയ്ക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ആലപ്പുഴയിലേക്ക് പോകാൻ വിപിൻ ടോൾ പ്ലാസ കടക്കാൻ എത്തിയപ്പോഴാണ് സംഭവം. ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ എടിഎം കാര്‍ഡ് ആണ് പാസിനായി നൽകിയത്.
കാര്‍ഡ് ഉപയോഗിച്ച് രണ്ട് വട്ടം തുക അടിച്ചെന്നാണ് വിപിന്റെ ആരോപണം. രസീത് ചോദിച്ചപ്പോൾ ജീവനക്കാർ ആക്രമിച്ചെന്നും വിപിൻ പറഞ്ഞു.