സി ദിവാകരന്റെ പിന്‍ഗാമി ജി ആര്‍ അനില്‍?; നെടുമങ്ങാട് ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കാന്‍ സിപിഐ

നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍/ ഫെയ്‌സ്ബുക്ക്‌
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍/ ഫെയ്‌സ്ബുക്ക്‌

നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. നെടുമങ്ങാട് സി ദിവാകരന്റെ പിന്‍ഗാമിയായി അനില്‍ എത്തുമ്പോള്‍, മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്ണന് ജില്ലാ സെക്രട്ടറി സ്ഥാനം എന്നതാണ് സിപിഐയില്‍ രൂപപ്പെട്ടിരിക്കുന്ന ഫോര്‍മുല എന്നാണ് സൂചന. 

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എം ജി രാഹുലിന്റെ പേരും പരിഗണനയിലുണ്ട്. 

മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല എന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചിനില്‍ക്കുന്ന സാഹചര്യത്തില്‍ സി ദിവാകരന്‍ മത്സര രംഗത്തുണ്ടാകില്ല എന്ന് ഉറപ്പായി. അതേസമയം, ജില്ലാ നേതാവ് മീനാങ്കല്‍ കുമാറിന്റെ പേര് സി ദിവാകരന്‍ ഉന്നയിച്ചേക്കുമെന്നാണ് സിപിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ നെടുമങ്ങാട് പക്ഷേ, ഇത്തവണ ആഞ്ഞുപിടിച്ചാല്‍ കൂടെപ്പോരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇടത് കോട്ട തകര്‍ത്ത് മൂന്നുതവണ മണ്ഡലത്തെ യുഡിഎഫ് പാളയത്തിലെത്തിച്ച പാലോട് രവിയുടെ പേര് ഇത്തവണയും കോണ്‍ഗ്രസിന്റെ പ്രാഥമിക പരിഗണനയിലുണ്ട്. കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന്റെ പേരും പഗിണനയിലുണ്ട്. 57,745വോട്ടിനാണ് 2016ല്‍ സി ദിവാകരന്‍ ജയിച്ചത്. പാലോട് രവി 54,124 വോട്ട് നേടി.ബിജെപിയുടെ വി വി രാജേഷ് 35,124വോട്ടും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com