തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ?; തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇന്ന്
By സമകാലികമലയാളം ഡെസ്‌ക് | Published: 24th February 2021 06:51 AM |
Last Updated: 24th February 2021 06:51 AM | A+A A- |
ഫയൽ ചിത്രം
ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. രാവിലെ 11.30 നാണ് യോഗം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.
യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും സംബന്ധിക്കും. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഒരു ഡെപ്യൂട്ടി കമ്മീഷണറെ വെള്ളിയാഴ്ച പശ്ചിമബംഗാളിലേക്ക് അയച്ചേക്കും.