മൂന്നരവര്‍ഷത്തിനിടെ അമ്പത്തിയാറാം തവണ; ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി

സ്ഥിരമായി പൈപ്പ് പൊട്ടാറുള്ള തകഴി കേളമംഗലം ഭാഗത്താണ് ഇത്തവണയും പൊട്ടിയിരിക്കുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതി ടാങ്ക്/ഫയല്‍ ചിത്രം
ആലപ്പുഴ കുടിവെള്ള പദ്ധതി ടാങ്ക്/ഫയല്‍ ചിത്രം

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. മൂന്നരവര്‍ഷത്തിനുള്ളില്‍ അമ്പത്തിയാറാം തവണയാണ് പൈപ്പ് പൊട്ടുന്നത്. പമ്പിങ് നിര്‍ത്തിവച്ചു. സ്ഥിരമായി പൈപ്പ് പൊട്ടാറുള്ള തകഴി കേളമംഗലം ഭാഗത്താണ് ഇത്തവണയും പൊട്ടിയിരിക്കുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 

ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും ശുദ്ധജലവിതരണം മുടങ്ങി. കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തു തൊട്ടടുത്ത വര്‍ഷം മുതല്‍ തകഴി- കേളമംഗലം ഭാഗത്ത് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാണ്. ഒന്നരകിലോമീറ്ററിലെ പൈപ്പിന് നിലവാരമില്ലെന്ന് ജലഅതോറിറ്റി കണ്ടെത്തിയിരുന്നു. അരലക്ഷം കുടുംബങ്ങളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com