ഗുരുവായൂർ ഉത്സവത്തിന് ഇന്ന് കൊടിയേറും; ആനയോട്ടം നിയന്ത്രണങ്ങളോടെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2021 08:46 AM |
Last Updated: 24th February 2021 08:46 AM | A+A A- |

ഫയല്‍ ചിത്രം
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് എട്ടുമണിക്കാണ് കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കും. കോവിഡ് സാഹചര്യത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമെ ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളു.
ചടങ്ങുകളിൽ മാറ്റം വരാത്ത രീതിയിൽ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. ഉത്സവദിവസങ്ങളിൽ വെർച്വൽ ക്യൂ മുഖേന 5000 പേർക്ക് ദർശനം നടത്താം. പ്രസാദ ഊട്ടിന് പകരം ഭക്തർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. മാർച്ച് അഞ്ചിന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.