മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി

വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടൽയാത്ര
രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര / ടെലിവിഷന്‍ ചിത്രം
രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര / ടെലിവിഷന്‍ ചിത്രം

കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലം വാടി കടപ്പുറത്തു നിന്നാണ് രാഹുല്‍​ഗാന്ധി പുലർച്ചെ കടലിലേക്ക് പോയത്.

ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്. വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടൽയാത്ര. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി.

 രാഹുല്‍ ഗാന്ധി  ഇന്ന് മത്സ്യത്തൊഴിലാളികളുമായി സംവാദം നടത്തും. രാവിലെ ഒരു മണിക്കൂറാണ് സംവാദം. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com