മത്സ്യത്തൊഴിലാളിയുടെ കൈപിടിച്ച് ആഴക്കടലില്‍ ചാടി; നീന്തിക്കയറി രാഹുല്‍ ഗാന്ധി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2021 03:30 PM |
Last Updated: 25th February 2021 03:30 PM | A+A A- |
കടലിലേക്ക് ചാടുന്ന രാഹുല്‍ഗാന്ധി
മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നില്‍. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.
വല വലിച്ച് ബോട്ടില്‍ കയറ്റാന്‍ തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ ചാടിയിരുന്നു. ഈ വിഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. മല്‍സ്യത്തൊഴിലാളിയുടെ കൈ ചേര്‍ത്ത് പിടിച്ചാണ് ബോട്ടില്‍ നിന്നും രാഹുല്‍ കടലിലേക്ക് ചാടുന്നത്. തുടര്‍ന്ന് നന്നായി നീന്തുന്നതും വിഡിയോയില്‍ കാണാം.