തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നംകുളം സ്വദേശിനി മഡോണയാണ് തൃശൂര്‍ അമല ആശുപത്രിയ്ക്ക് മുകളില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ മഡോണയ്ക്ക് പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് മാനസ്സിക സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ