സ്വാശ്രയ മെഡിക്കല്‍ ഫീസ് : സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 07:25 AM  |  

Last Updated: 25th February 2021 07:39 AM  |   A+A-   |  

Supreme Court of India

സുപ്രീം കോടതി/ ഫയൽ

 

ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ ഫീസ് കേസില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിക്കും. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക.

സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് പുനര്‍നിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണയ സമിതിയോട് നിര്‍ദേശിച്ചേക്കുമെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. 

2016 മുതല്‍ 2020വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാല്‍ 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയാക്കി ഫീസ് ഉയര്‍ത്തണമെന്നും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.