തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ; കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട്

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് നിലവില്‍ വരും
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കൊപ്പം ടിക്കാറാം മീണ / ഫയല്‍ ചിത്രം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കൊപ്പം ടിക്കാറാം മീണ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. വൈകീട്ട് നാലരയ്ക്കാണ് വാര്‍ത്താ സമ്മേളനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് നിലവില്‍ വരും. 

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍, മുന്നൊരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ വിലയിരുത്തിയിരുന്നു.

കഴിഞ്ഞ തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് നാലിനാണ് പ്രഖ്യാപിച്ചത്. മെയ് മാസം ഇലക്ഷന്‍ പ്രക്രിയകള്‍ അവസാനിക്കുന്ന രീതിയിലായിരുന്ന തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കിയിരുന്നു. 

മെയ് 5 ന് സിബിഎസ്ഇ പരീക്ഷകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മെയ് 5 ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ സൂചന നല്‍കിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുമ്പ് നടന്നേക്കും. പശ്ചിമബംഗാളില്‍ ആറോ ഏഴോ ഘട്ടമായും, അസമില്‍ രണ്ടു ഘട്ടമായും വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com