ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍; ഇന്ധനനികുതി കുറയ്ക്കാന്‍ പ്രതിഷേധം (വീഡിയോ)

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വേറിട്ട പ്രതിഷേധം
ഇന്ധനവില വര്‍ധനയില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍ പ്രതിഷേധിക്കുന്നു
ഇന്ധനവില വര്‍ധനയില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍ പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വേറിട്ട പ്രതിഷേധം. ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്. ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്. അമിത നികുതി കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ശശി തരൂര്‍ പറഞ്ഞു. നൂറ് കണക്കിന് ഓട്ടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com