പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് മത്സരിക്കും; വി മുരളീധരന്‍

കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്‍ണായകശക്തിയാകാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും മുരളീധരന്‍
കേന്ദ്രമന്ത്രി വി മുരളീധരന്‍
കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പറഞ്ഞാല്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇക്കുറി കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച മുന്നേറ്റം നടത്തുമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും എന്‍ഡിഎയും പൂര്‍ണസജ്ജമാണ. കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ പാര്‍ട്ടിക്ക് ഒരു എംഎല്‍എയെ കിട്ടയത്. എട്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയുകയും ചെയതു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്‍ണായകശക്തിയാകാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും മുരളീധരന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്ര വലിയ മുതല്‍ക്കൂട്ടാകും. മുപ്പത് സീറ്റ് ലഭിച്ചാല്‍ ബിജെപി ഭരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പരിചയസമ്പന്നനായ നേതാവാണ്. സമയമാകുമ്പോള്‍ അത് മനസിലാകുമെന്ന് മുരളീധരന്‍ മറുപടി പറഞ്ഞു.  140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുണ്ടാകും. വിജയസാധ്യത പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com