'പുള്ളിപ്പുലിയുടെ പുള്ളി എത്ര കാലം കഴിഞ്ഞാലും മാറില്ല' ; ശോഭയെ തിരുത്തി കെ സുരേന്ദ്രന്‍ ; വിജയയാത്രാ വേദിയിലെ വാക്‌പോര്

ചേലക്കരയിലെ വിജയ യാത്ര വേദിയില്‍ വെച്ചായിരുന്നു ബിജെപി നേതാക്കള്‍ വിരുദ്ധ നിലപാടുമായി പരസ്യമായി രംഗത്തെത്തിയത്
ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

തൃശൂര്‍ : വര്‍ഗീയ നിലപാട് മാറ്റിയാല്‍ മുസ്ലിം ലീഗുമായി സഖ്യമാകാമെന്ന ശോഭ സുരേന്ദ്രന്റെ നിലപാട് തിരുത്തി ബിജെപി. പുള്ളിപ്പുലിയുടെ പുള്ളി എത്ര കാലം കഴിഞ്ഞാലും മാറില്ല എന്നുള്ള കാര്യം ശരിക്കും മനസ്സിലാക്കണം. അതുപോലെയാണ് മുസ്ലിം ലീഗിന്റെ വര്‍ഗീയത എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്ര വേദിയില്‍ ശോഭ സുരേന്ദ്രന്റെ പ്രസംഗത്തിന് പിന്നാലെയായിരുന്നു തിരുത്തുമായി സുരേന്ദ്രനെത്തിയത്. 

തൃശൂര്‍ ചേലക്കരയിലെ വിജയ യാത്ര വേദിയില്‍ വെച്ചായിരുന്നു ബിജെപി നേതാക്കള്‍ വിരുദ്ധ നിലപാടുമായി പരസ്യമായി രംഗത്തെത്തിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിച്ചാല്‍ മുസ്ലിം ലീഗുമായി സഖ്യമാകാമെന്നാണ് ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചത്. മുന്നണിയെ വികസിപ്പിക്കാനുള്ള മാതൃക കേന്ദ്രനേതൃത്വം കാട്ടിത്തന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപി നാഷണല്‍ കോണ്‍ഫറന്‍സുമായി കശ്മീരില്‍ ഭരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ കശ്മീരിന്റെ ദേശീയധാരയിലേക്ക് ഭീകരത ഉപേക്ഷിച്ചുകൊണ്ട് ചില കക്ഷികള്‍ കടന്നുവരാന്‍ തയ്യാറായപ്പോള്‍ ആ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ ബിജെപി അഖിലേന്ത്യാ നേതൃത്വം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാം മാധവിനെ നിയോഗിച്ച കാര്യവും ശോഭ സുരേന്ദ്രന്‍ എടുത്തു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com