വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; ഡിസിസി സെക്രട്ടറി രാജിവെച്ചു ; എല്‍ജെഡിയിലേക്ക്

അനില്‍കുമാര്‍ കല്‍പ്പറ്റയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയോക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
അനില്‍ കുമാര്‍ / ഫയല്‍ ചിത്രം
അനില്‍ കുമാര്‍ / ഫയല്‍ ചിത്രം

കല്‍പ്പറ്റ : നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വയനാട് ഡിസിസി സെക്രട്ടറി പി കെ അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അദ്ദേഹം എല്‍ജെഡിയില്‍ ചേരുമെന്നാണ് സൂചന. 

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണ്. രണ്ടു വര്‍ഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. പ്രാദേശിക വികാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും അനില്‍കുമാര്‍ ആരോപിച്ചു. 

കല്‍പ്പറ്റ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനില്‍കുമാര്‍. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. എല്‍ജെഡിയിലെത്തുന്ന അനില്‍കുമാര്‍ കല്‍പ്പറ്റയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയോക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com