ഇതുപോലൊരു മാലിന്യത്തെ കണ്ടിട്ടില്ല; കക്കൂസ് പോലും നാണിച്ചുപോകും: പി സി ജോര്‍ജിന് എതിരെ റിജിന്‍ മാക്കുറ്റി

കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി.
റിജിന്‍ മാക്കുറ്റി, പി സി ജോര്‍ജ്‌
റിജിന്‍ മാക്കുറ്റി, പി സി ജോര്‍ജ്‌


തിരുവനന്തപുരം: കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി. പി സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്ന് റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുഡിഎഫ് ജിഹാദികളുടെ കൈകളിലാണെന്നതടക്കമുള്ള  പി സി ജോര്‍ജിന്റെ പ്രതികരണങ്ങള്‍ക്ക് എതിരെയാണ് റിജിന്റെ വിമര്‍ശനം. 

കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെയൊക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിജില്‍ മാക്കുറ്റി കുറിച്ചു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയ പി സി ജോര്‍ജിന്റെ പൊന്നാട റിജില്‍ മാക്കുറ്റി നിരസിച്ചിരുന്നു. റിജിലിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍, റിയാസ് മൂക്കോളി എന്നിവര്‍ പൊന്നാട സ്വീകരിച്ചപ്പോള്‍ റിജില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഇതിന്റെ ചിത്രവും റിജിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടിണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com