മുസ്ലീംലീഗ് 27 സീറ്റുകളില്‍ മത്സരിക്കും; 3 മണ്ഡലങ്ങള്‍ അധികം; രണ്ട് എണ്ണം വച്ചുമാറും

കഴിഞ്ഞ തവണ മുസ്ലീം ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൊടികള്‍
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൊടികള്‍

കോഴിക്കോട്: മുസ്ലീം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കാന്‍ യുഡിഎഫില്‍ ധാരണ. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് 27 സീറ്റില്‍ മത്സരിക്കും. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ധാരണയായി. കഴിഞ്ഞ തവണ മുസ്ലീം ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്.

കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളാണ് മുസ്ലീം ലീഗിന് നല്‍കുക. അതേസമയം പൂനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും വച്ചുമാറാനും തീരുമാനമായി. നേരത്തെ ലീഗില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് ബേപ്പൂരും കൂത്തുപറമ്പും. തിരുവമ്പാടി സീറ്റ് വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചില്ല. മുന്നണിക്കകത്ത് തര്‍ക്കം വേണ്ടെന്ന് സാഹചര്യത്തില്‍ അവസാനം കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. ലീഗ് സീറ്റ് ഉറപ്പിച്ചതോടെ ഇന്ന് നേതാക്കള്‍ താമരശേരി ബിഷപ്പുമായി പിന്തുണ അഭ്യര്‍ഥിച്ച് കൂടിക്കാഴ്ച നടത്തി.

കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com