14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; പൊട്ടക്കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി (വീഡിയോ)

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; പൊട്ടക്കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി (വീഡിയോ)
ആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണ നിലയിൽ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണ നിലയിൽ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

കോഴിക്കോട്: ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് അനയെ കരയ്ക്ക് കയറ്റിയത്. ജെസിബി ഉപയോ​ഗിച്ച് മണ്ണ് മാറ്റി സമാന്തര പാത നിർമിച്ചാണ് ആനയെ രക്ഷിച്ചത്. 

ആനക്കാംപൊയിൽ തൊണ്ണൂറിലാണ് ആന കിണറ്റിൽ വീണത്. ഇവിടേക്ക് നാല് കിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. ജോസുകുട്ടി എന്ന കർഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേർന്നാണ് കിണർ അതിനാൽ കാട്ടാന വീണത് പുറത്തറിയാൻ വൈകി. ആനയെ രക്ഷിക്കാൻ വനംവകുപ്പിനൊപ്പം നാട്ടുകാരും ചേർന്നിരുന്നു. 

ആന കിണറ്റിൽ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടർന്ന് ആളൊഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com