'പുതുവര്‍ഷം കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും നൽകട്ടെ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 07:49 AM  |  

Last Updated: 01st January 2021 07:49 AM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : മലയാളികള്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് മഹാവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ മൂലം 2020 അവിസ്മരണീയമായ വര്‍ഷമായിരുന്നു. എന്നാല്‍, അത് സൃഷ്ടിച്ച പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആര്‍ജിച്ചു.  

ഈ പുതുവര്‍ഷം നമുക്ക് കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും സ്വാശ്രയത്വവും പ്രദാനം ചെയ്യട്ടെ. ​ഗവർണർ പുതുവൽസര സന്ദേശത്തിൽ കുറിച്ചു.