കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ ടെസ്റ്റിന് 300 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 01:30 PM  |  

Last Updated: 01st January 2021 02:35 PM  |   A+A-   |  

covid test

ഫയൽ ചിത്രം

 


തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 625 രൂപയായിരുന്നു. 

ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചു. നേരത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2100 രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. 

എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാക്കി. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് പുതിയ നിരക്ക്. സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്. 

ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു.