സിപിഎം നേതൃയോഗം ഇന്ന് ; മുഖ്യമന്ത്രിയുടെ കേരള പര്യടനം അവലോകനം ചെയ്യും

ബൂത്ത് അടിസ്ഥാനത്തിലുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കും പാര്‍ട്ടി കടക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം അവലോകനം ചെയ്യും. ബൂത്ത് അടിസ്ഥാനത്തിലുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കും പാര്‍ട്ടി കടക്കും. 

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയില്‍ വീണ്ടും ശക്തമായ വിഭാഗീയതയും, പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധവും യോഗം ചര്‍ച്ച ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയായതിനാല്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടേക്കില്ല. 

റാന്നിയില്‍ ബിജെപി പിന്തുണയോടെ ഇടതുമുന്നണി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ ബിജെപി പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിനെ തുടര്‍ന്ന് രാജിവെക്കാന്‍ എല്‍ഡിഎഫ് പ്രസിഡന്റായ കേരള കോണ്‍ഗ്രസിലെ ശോഭ ചാര്‍ളിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ എല്‍ഡിഎഫ് നിര്‍ദേശം അംഗീകരിക്കാന്‍ വിസമ്മതിച്ച ശോഭ ചാര്‍ളിയെ ഇടതുമുന്നണി പുറത്താക്കിയിട്ടുണ്ട്. ഇക്കാര്യവും നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കും.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com