കുഞ്ഞാലിക്കുട്ടിക്ക് നിയമസഭയിലേക്ക് സ്വാ​ഗതം; പ്രതിപക്ഷത്തിരിക്കാമെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 07:47 PM  |  

Last Updated: 01st January 2021 07:47 PM  |   A+A-   |  

pinarayi-vijayan- chief minister

ഫയൽ ചിത്രം

 

തിരുവനന്തപുരം: എംപി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്യുന്നതായും എന്നാൽ അത് പ്രതിപക്ഷത്തായിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാർലമെന്റിലേക്ക് പോയി. ഇപ്പോൾ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാർട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാൾ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ല'- മുഖ്യമന്ത്രി മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേ സമയം സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. എന്തെല്ലാം വാർത്തകൾ വരുമെന്നും അതിനോടെല്ലാം മറുപടി പറയേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.