തിരുവനന്തപുരത്ത് 11 കാരനെ കഴുത്തറുത്ത് കൊന്നു ; പിതാവ് ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി ; ഇളയ കുട്ടിയെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2021 11:41 AM  |  

Last Updated: 02nd January 2021 11:57 AM  |   A+A-   |  

police and fire force

ഫയര്‍ ഫോഴ്‌സ് കുളത്തില്‍ തിരച്ചില്‍ നടത്തുന്നു / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരന്‍ വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. അല്‍ത്താഫ് ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് സഫീറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

ഇതിന് പിന്നാലെ പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേ്ത്രക്കുളത്തില്‍ കണ്ടെത്തി. ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയെന്ന സംശയം ഉടലെടുത്തത്. 

 ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്. സഫീറിന്റെ എട്ടുവയസ്സുള്ള ഇളയ കുട്ടി അന്‍ഷാദിനെ കാണാനില്ല. ഈ കുട്ടിയെ ഇയാള്‍ കുളത്തിലെറിഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.