എകെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസിലേക്ക്?; എലത്തൂര്‍ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും?; കടന്നപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍
എകെ ശശീന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌
എകെ ശശീന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ കോണ്‍?ഗ്രസ് എസിലേക്കെന്ന് സൂചന. പാര്‍ട്ടി നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായി ചര്‍ച്ച നടത്തി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി മത്സരിക്കാനില്ലെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ കടന്നപ്പള്ളി വിജയിച്ച മണ്ഡലമായ കണ്ണൂരില്‍ ശശീന്ദ്രന്‍ മത്സരിക്കും. നിലവില്‍ ശശീന്ദ്രന്‍ വിജയിച്ച എലത്തൂര്‍ മണ്ഡലം സിപിഎം ഏറ്റെടുക്കും. 

അതേസമയം ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ച് എന്‍സിപിയിലെ ഇരുവിഭാഗവും ശക്തിസമാഹരണം തുടങ്ങിയിട്ടുണ്ട്.  നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ പാര്‍ട്ടി പിളരുമെന്നാണ്  സൂചന. ഈ സാഹചര്യത്തിലാണ് കോണ്‍?ഗ്രസ് എസിലേക്ക് ചേക്കാറാനുള്ള ശശീന്ദ്രന്റെ നീക്കം. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയോട് എല്‍ഡിഎഫ് അനീതി കാട്ടിയെന്ന വികാരം സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തിരുവനന്തപുരം, കൊല്ലം നേതൃ യോഗങ്ങളില്‍ ഉയര്‍ന്നു. പാര്‍ട്ടിയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം വേണമെന്ന ആവശ്യം ഉണ്ടായി. മുന്നണി മാറ്റം ആലോചിച്ചിട്ടില്ലെന്നും ജില്ലാ ഘടകങ്ങളുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും പീതാംബരന്‍ വ്യക്തമാക്കി.

പീതാംബരന്‍ മാണി സി.കാപ്പന്‍ വിഭാഗത്തിന്റെ യുഡിഎഫ് അനുകൂല നീക്കത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി. എന്‍സിപി എല്‍ഡിഎഫ് വിടില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് ടി.പി. പീതാംബരനും മാണി സി.കാപ്പനും വ്യക്തമാക്കിയപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് ചോദിക്കാനുള്ള അവകാശമുണ്ട് എന്നതിനാല്‍ അവരെ മാനിക്കണം എന്നായിരുന്നു മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com