സംസ്ഥാനത്ത് കോളജുകള്‍ നാളെ തുറക്കും;  ശനിയാഴ്ചയും ക്ലാസ്

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമാണ് ക്ലാസിന് എത്തേണ്ടത്
എറണാകുളം മഹാരാജാസ് കോളജ്/ ഫയല്‍ ചിത്രം
എറണാകുളം മഹാരാജാസ് കോളജ്/ ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമാണ് ക്ലാസിന് എത്തേണ്ടത്. ഒരു സമയം 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ശനിയാഴ്ചയും കോളജുകള്‍ പ്രവര്‍ത്തിക്കും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുന്നത്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായി തുടങ്ങിയിരുന്നു.

രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് നാളെ മുതല്‍ കോളജുകളുടെ പ്രവര്‍ത്തനസമയം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാനും കോളജുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകള്‍ക്കും ഒപ്പം ആരംഭിക്കേണ്ടത് ഗവേഷകര്‍ക്കും എത്താമെന്നും നിര്‍ദ്ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com