മണ്ഡലം മാറില്ല; ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2021 02:27 PM  |  

Last Updated: 03rd January 2021 02:35 PM  |   A+A-   |  

Ramesh_Chennithala_Express_Interview_d_14-05-2014_19_30_1

രമേശ് ചെന്നിത്തല/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറുമെന്നത് പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഹരിപ്പാട്ടെ ജനങ്ങള്‍ക്ക് തന്നെയും ഹരിപ്പാട്ടുകാരെ തനിക്കും വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി, അരുവിക്കര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് ചെന്നിത്തല മത്സരിക്കാനായി തെരഞ്ഞെടുത്തേക്കുമെന്നായിരുന്നു വാര്‍ത്തകള്‍.