കാസര്‍കോട് ബസ് അപകടം: മരിച്ചവരുടെ എണ്ണം ഏഴായി, മൂന്ന് കുട്ടികളും; പതിനൊന്നുപേര്‍ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2021 03:33 PM  |  

Last Updated: 03rd January 2021 03:33 PM  |   A+A-   |  

kasargod bus_accidenent

വീടിന് മുകളിലേക്ക് മറിഞ്ഞ ബസ്‌

 

കാസര്‍കോട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. ഗുരുതരാവസ്ഥയിലായ പതിനൊന്നുപേരെ മംഗളൂരു മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ 34പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ അന്വേഷിക്കും. ഇറക്കമിറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീടിനുള്ളില്‍ ആളുണ്ടായിരുന്നില്ല. 

കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. രാവിലെ 11.45 ഓടെയാണ് സംഭവം.