വിദ്യാര്‍ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സക്ഷന്‍ കൗണ്ടറുകള്‍ നാളെ മുതല്‍

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് 10,12 ക്ലാസുകള്‍ പുനരാരംഭിച്ചത്
കെഎസ്ആര്‍ടിസി ബസ്/ ഫയല്‍ചിത്രം
കെഎസ്ആര്‍ടിസി ബസ്/ ഫയല്‍ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സക്ഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച  മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് 10,12 ക്ലാസുകള്‍ പുനരാരംഭിച്ചത്. 

അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക്)  നിലവിലെ നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.സെല്‍ഫ് ഫിനാന്‍സിങ്,പ്രൈവറ്റ്
വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്  മുന്‍ വര്‍ഷങ്ങളിലേതു പോലെ  ചീഫ് ഓഫീസ്  അനുമതി ലഭിക്കുന്ന മുറയ്ക്കും കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്ന് മന്ത്രി  നിര്‍ദ്ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com