ഭൂരിപക്ഷ സമുദായങ്ങള്‍ നിലനില്‍പ്പിനായി ഒന്നിക്കണം;  ലീഗ് നേതാക്കള്‍ ക്രൈസ്തവ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നു;  കുഞ്ഞാലിക്കുട്ടിയുടെ വരവില്‍ ചിലര്‍ അപ്രസക്തരാകും; വെള്ളാപ്പള്ളി

ഭൂരിപക്ഷ സമുദായങ്ങള്‍ നിലനില്‍പ്പിനായി ഒന്നിക്കണം;  ലീഗ് നേതാക്കള്‍ ക്രൈസ്തവ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നു;  കുഞ്ഞാലിക്കുട്ടിയുടെ വരവില്‍ ചിലര്‍ അപ്രസക്തരാകും; വെള്ളാപ്പള്ളി

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫില്‍ അപ്രസക്താരാവും.


ആലപ്പുഴ: ഭൂരിപക്ഷ സമുദായങ്ങള്‍ നിലനില്‍പ്പിനായി ഒന്നിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പരസ്പരം തല്ലിക്കീറുന്ന ശൈലി അവസാനിപ്പിക്കണം. മുസ്ലീം ലീഗ് നേതാക്കള്‍ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണനിരങ്ങുകയാണ്. ഇവരെ പ്രീതിപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫില്‍ അപ്രസക്താരാവും. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അതിന് വഴിവയ്ക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം നേതാക്കള്‍ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കേരളം കാണുന്നത്. സംഗതി ലളിതമല്ല. കേരളം അടുത്തിടെ കണ്ട ഏറ്റവും അശ്‌ളീലമായ ഒരു ഒത്തുതീര്‍പ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നത്. മുസ്‌ളീം ലീഗ് നേതാക്കളാണ് വിവിധ സഭകളെ അനുനയിപ്പിക്കാനുള്ള കരാറെടുത്തിട്ടുള്ളത്. രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇത്രയും കാലം നടത്തിയ വഞ്ചനകളുടെ അണിയറ രഹസ്യങ്ങള്‍ പുറത്തുവരുമോ എന്ന ഭയമാണ് അവരെ നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ കാരണം ക്രൈസ്തവരുടെ അതൃപ്തിയാണെന്ന വിലയിരുത്തലുമുണ്ടായതോടെ ലീഗ് ഒത്തുതീര്‍പ്പ് നീക്കങ്ങളുമായി രംഗത്തിറങ്ങിയത്.  ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് പരിഹരിക്കപ്പെട്ടാല്‍ ക്രൈസ്തവര്‍ ബിജെപി പക്ഷം ചേരുമോ എന്ന ആശങ്ക വേറെ. അങ്ങിനെ വന്നാല്‍ കേരളത്തില്‍ യുഡിഎഫിന്റെ ശവക്കുഴി തോണ്ടുമെന്ന് ആരെക്കാളും നന്നായി അറിയാവുന്നവരാണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും.സര്‍ക്കാര്‍ ന്യൂനപക്ഷ പദ്ധതികളുടെ ഫണ്ട് മുസ്‌ളീം വിഭാഗം അപഹരിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അപ്രധാനമായ കാര്യങ്ങള്‍ക്ക് പരസ്പരം തലതല്ലിക്കീറി തെരുവില്‍ തല്ലുന്ന ശൈലി നിറുത്തി നിലനില്‍പ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് പരിതപിക്കാതെ, പതംപറയാതെ ഭാവിയിലെ നേട്ടങ്ങള്‍ക്കായും ഭാവിതലമുറയുടെ സുരക്ഷിതത്വത്തിനായും ചിന്തിക്കേണ്ട സമയമാണിതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com