ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷ് ആശുപത്രിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2021 03:41 PM  |  

Last Updated: 03rd January 2021 03:48 PM  |   A+A-   |  

swapna suresh

സ്വപ്‌ന സുരേഷ് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്വപ്നയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സ്വപ്ന. 

അട്ടക്കുളങ്ങര വനിതാ ജയിലിൽ വച്ച് ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതായി അറിയിച്ച സ്വപ്നയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തസമ്മർദ്ദത്തിലെ വ്യതിയാനം കാരണം പലപ്പോഴും ഇത്തരത്തിൽ ക്ഷീണമുണ്ടാകാറുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുമ്പും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.