ഗെയില്‍ പൈപ്പ് ലൈന്‍ മറ്റന്നാള്‍ മോദി നാടിന് സമര്‍പ്പിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുക്കും
നരേന്ദ്രമോദി പിണറായി വിജയന്‍ ചിത്രം ഫയല്‍
നരേന്ദ്രമോദി പിണറായി വിജയന്‍ ചിത്രം ഫയല്‍

കൊച്ചി: ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും. പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുക്കും   

പുതുവൈപ്പിലെ ടെര്‍മിനലില്‍നിന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍വഴിയാണ്  പൈപ്പ്ലൈന്‍ കര്‍ണാടകത്തിലെ മംഗളുരുവിലെത്തിയത്. ബംഗളൂരുവിലേക്ക് പൈപ്പ്ലൈന്‍ ഉള്‍പ്പെടെ 510 കിലോമീറ്ററാണ് കേരളത്തിലൂടെ പോകുന്നത്. 

ആദ്യഘട്ടം 2010ല്‍ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷന്‍ ചെയ്തു. രണ്ടാംഘട്ടം  2012 ജനുവരിയില്‍ തുടങ്ങി. സ്ഥലമെടുപ്പിലെ തടസ്സംമൂലം 2013 നവംബറില്‍ പണിനിലച്ചു.  എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു. തുടര്‍ന്ന് കൊച്ചി-മംഗളുരുവരെയുള്ള ഏഴ് സെക്ഷനില്‍ ഗെയില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിക്കുകയായിരുന്നുവെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com