യുഡിഎഫ് മതമൗലികവാദം തുടരുന്നു;  കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്നുവെന്ന് എ വിജയരാഘവന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള നിലപാട് കോണ്‍ഗ്രസ് ജനങ്ങളോട് തുറന്നുപറയണമെന്ന് എ വിജയരാഘവന്‍
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള നിലപാട് കോണ്‍ഗ്രസ് ജനങ്ങളോട് തുറന്നുപറയണമെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ ധ്രുവീകരണ നീക്കത്തിനു കീഴ്‌പ്പെട്ടതാണു തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടി നല്‍കിയത്. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പമാണ്. ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്.  ഇതിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നല്‍കും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവര്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മുസ്ലിം ലീഗ് ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്റെ ആപത്തിനെക്കുറിച്ചാണ് ഇടതുമുന്നണി സൂചന നല്‍കിയത്. ലീഗാണ് ആദ്യം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത്. യുഡിഎഫില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോണ്‍ഗ്രസ് അംഗീകരിക്കുന്നത് പോലെയായിപ്പോയി ഈ നീക്കം. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് സഹായകമാകുന്നത് ഈ രീതിയിലാണ്. ബിജെപിക്ക് എതിരായ മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നതാണ് ന്യൂനപക്ഷ വര്‍ഗീയ കൂട്ടുകെട്ടുകള്‍. തെരഞ്ഞെടുപ്പില്‍ സമൂഹത്തെ വര്‍ഗീയവത്ക്കരിക്കുന്ന നിലപാട് സ്വീകരിച്ചവരെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com