ദേഹാസ്വാസ്ഥ്യം:എ എം ആരിഫ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ എം പി എ എം ആരിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യം:എ എം ആരിഫ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ എം പി എ എം ആരിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എം പിയെ വണ്ടാനം ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം പിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്നതിനാല്‍ ജനുവരി എഴാം തീയതി വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി എം പിയുടെ ഓഫീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com