40 കോടിയുടെ ഉടമയെ കണ്ടെത്തി; കോഴിക്കോട് സ്വദേശിയായ 28കാരന്‍

28 കാരനായ കോഴിക്കോട് സ്വദേശി എന്‍.വി അബ്ദുല്‍സലാമാണ് ലോകം കാത്തിരുന്ന ആ കോടിപതി
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ്
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ്

കോഴിക്കോട്:  അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ സമ്മാനം നേടിയ മലയാളിയെ മസ്‌ക്കത്തില്‍ കണ്ടെത്തി. 28 കാരനായ കോഴിക്കോട് സ്വദേശി എന്‍.വി അബ്ദുല്‍സലാമാണ് ലോകം കാത്തിരുന്ന ആ കോടിപതി. 

വിജയിയെ കണ്ടെത്തുന്നതിനായി ബിഗ് ടിക്കറ്റ് സംഘാടകര്‍ മാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോള്‍ തന്നെ മൊബൈലില്‍ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാല്‍ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിര്‍ഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ബിഗ് ടിക്കറ്റ് മാധ്യമങ്ങളുടെ സഹായം തേടിയത്.

2020 ഡിസംബര്‍ 29 ന് ഓണ്‍ലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. അബ്ദുല്‍ സലാം ടിക്കറ്റ് എടുത്തപ്പോള്‍ നല്‍കിയ നമ്പറില്‍ ഇന്ത്യയില്‍ നിന്നുള്ള കോഡായ 91 ആണ് ചേര്‍ത്തിരുന്നത്. ഇതാണ് ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നത്. മാധ്യങ്ങളില്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്താണ് അബ്ദുല്‍ സലാമിനെ പിന്നീട് ഇക്കാര്യമറിയച്ചത്. 

അഞ്ചാംതവണയാണ് ബിഗ് ടിക്കറ്റില്‍ അബ്ദുള്‍ സലാം ഭാഗ്യം പരീക്ഷിക്കുന്നത്. .സുഹൃത്തുക്കളോടൊപ്പമായിരുന്നു അബ്ദുള്‍ സലാം ടിക്കറ്റെടുത്തത്. അവരുമായി സമ്മാനത്തുക പങ്കുവെക്കുമെന്നും കൂടാതെ സമ്മാനത്തുക സമൂഹവിവാഹം നടത്താനായി മാറ്റിവെക്കുമെന്നും അബ്ദുല്‍സലാം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com