സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിവാഹത്തിന് നാല് ദിവസം മുമ്പ് യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2021 08:08 AM  |  

Last Updated: 04th January 2021 08:08 AM  |   A+A-   |  

accident-1

പ്രതീകാത്മക ചിത്രം

 

കോട്ടയം: സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂർ സ്വദേശി അജിത് ജേക്കബ് പാറയിൽ ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റോഡിലിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആശ‌ുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. 

വാഴക്കുളം സ്വദേശിനിയുമായുള്ള അജിത്തിന്റെ വിവാഹം ഈ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദാരുണമായ അപകടം. ഡിസംബർ 31ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിൻ എന്ന യുവാവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.