മമത മന്ത്രിസഭയില്‍ നിന്ന് ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു;  പാര്‍ട്ടി ചുമതലയും ഒഴിവാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2021 03:03 PM  |  

Last Updated: 05th January 2021 03:19 PM  |   A+A-   |  

Trinamool Congress leader Laxmi Ratan Shukla

ബംഗാള്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തന്‍ ശുക്ല /ഫോട്ടോ ഫെയ്‌സ്ബുക്ക്

 

കൊല്‍ക്കത്ത: ബംഗാള്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രത്തന്‍ ശുക്ല  രാജിവച്ചു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ഒഴിയുകയാണെന്ന് ശുക്ല പ്രഖ്യാപിച്ചു.

ഹൗറയിലെ പാര്‍ട്ടി ജില്ലാ ഘടകം പ്രസിഡന്റാണ് ലക്ഷ്മി രത്തന്‍ ശുക്ല. അതേസമയം ശുക്ല എംഎല്‍എയായി തുടരും. 

നേരത്തെ സുവേന്ദു അധികാരിയുള്‍പ്പെടെ ചില പ്രമുഖര്‍ ടിഎംസി വിട്ടിരുന്നു. അവരെല്ലാം ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക ലക്ഷ്യമിട്ട് വളരെ തന്ത്രപൂര്‍വമായ നീക്കമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്.