പക്ഷിപ്പനി സംസ്ഥാന ദുരന്തം ; അതീവ ജാഗ്രതാ നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 12:06 PM |
Last Updated: 05th January 2021 12:06 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് ചുമതല നൽകി. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാൻ പ്രത്യേക ദൗത്യസംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അരലക്ഷത്തിലേറെ പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കിയത്.