വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 07:24 PM |
Last Updated: 05th January 2021 07:24 PM | A+A A- |

അറസ്റ്റിലായ നജീബ്
കൊച്ചി : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് കഞ്ചാവ് നട്ടിരുന്നത്. ചെടിക്ക് രണ്ട് മാസത്തോളം പ്രായം വരും. ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡിവൈഎസ്പി എം ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്എച്ച്ഒ വി ടി ഷാജന്‍, എസ്‌ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.