നോട്ടീസ് കിട്ടിയില്ല, ഫോണില്‍ വിളിച്ചേയുള്ളു; കസ്റ്റംസിനു മുന്നില്‍ ഹാജരാവില്ലെന്ന് സ്പീക്കറുടെ സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2021 09:59 AM  |  

Last Updated: 05th January 2021 09:59 AM  |   A+A-   |  

ayyappan speaker ps

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, അയ്യപ്പന്‍/ ടെലിവിഷന്‍ ചിത്രം

 

കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഇന്നു കസ്റ്റംസിനു മുന്നില്‍ ഹാജരാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പന്‍. ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടി ല്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന്‍ പറഞ്ഞു. നോട്ടീസ് കിട്ടിയാല്‍ ഹാജരാവുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന്കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയോട് ഹാജരാകാന്‍് കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.

ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

സ്വപ്‌നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

സരിത്തിനെയും സ്വപ്‌നയെയും പുറത്തെ ഒരു ഫ്‌ലാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്‌നയുടെയും മൊഴി. കോണ്‍സുലേറ്റിലെ രണ്ട് െ്രെഡവര്‍മാരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.