ഗുരുവായൂർ ദേവസ്വം എൽഡി ക്ലർക്ക് പരീക്ഷ; കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം

ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വത്തിലെ എൽ ഡി ക്ലർക്ക് (കാറ്റഗറി നമ്പർ 23/2020) പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ്‌സോൺ, ഇതര സംസ്ഥാനം, വിദേശം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരും വിവരം പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി 9497690008, പരീക്ഷകൺട്രോളർ: 8547700068) അറിയിക്കണം. ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ.  പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ (40 ശതമാനത്തിനു മുകളിൽ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തിയതിക്ക് രണ്ട് ദിവസം മുൻപെങ്കിലും റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ  (kdrbtvm@gmail.com) മുഖേന അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.  

ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനൊടൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്' എന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്നവർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com