ആഘോഷപരിപാടികളില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, 65കഴിഞ്ഞവര്‍ പങ്കെടുക്കരുത്‌; ഉത്സവങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പരിപാടികള്‍ നടത്തുന്നതിന് മുന്‍പായി ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

ഉത്സവങ്ങള്‍ക്കും പെതുപരിപാടികള്‍ക്കും നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശമാണ് പുറത്തിറങ്ങിയത്. പരിപാടിയുടെ വിശദവിവരങ്ങള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല. 65 വയസിനുമുകളിലുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ പങ്കെടുപ്പിക്കരുത്.

പുരോഹിതര്‍ മാസ്‌ക് ധരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിപാടിയില്‍ പങ്കെടുപ്പിക്കരുത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ ശേഖരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com