വികസന ചരിത്രത്തില്‍ നാഴികക്കല്ല് ; ഗെയില്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2021 06:58 AM  |  

Last Updated: 05th January 2021 06:58 AM  |   A+A-   |  

pm_modi

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി  മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന്  വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം.  ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊച്ചി  മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും  ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എല്‍.പി.ജി, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയ ആശ്വാസമാകും. എല്‍.പി.ജിയെക്കാള്‍ ഏറെ സുരക്ഷിതവുമാണ്  പ്രകൃതിവാതകം. വ്യവസായ ശാലകള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത്  സംസ്ഥാനത്ത് വ്യാവസായിക കുതിപ്പ് സാധ്യമാക്കും.

കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക്  ഉപയോഗിക്കാം. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്രനേട്ടമാവും