കേരളത്തില്‍ കോവിഡ് വ്യാപനം അതീരൂക്ഷം; പ്രത്യേക മെഡിക്കല്‍ ടീമിനെ അയക്കണം; മോദിക്ക് കത്തയച്ച് സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 04:02 PM |
Last Updated: 05th January 2021 04:02 PM | A+A A- |

നരേന്ദ്രമോദി- കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാ ന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളില്‍ 26 ശതമാനവും കേരളത്തിലാണ്. ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് നിരക്കാണെങ്കില്‍ കേരളത്തില്‍ പത്ത് ശതമാനമാണ്. ഇത് ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണെന്നും സുരേന്ദ്രന്‍ പറയുന്നു.
രാജ്യത്ത് കോവിഡ് രോഗികള്‍ കുടുതലുള്ള ജില്ലകള്‍ എടുത്താല്‍ 12 എണ്ണം
കേരളത്തിലാണെന്നും സംസ്ഥാനത്തെ മരണനിരക്കിലും കുറവില്ലെന്ന് സുരേന്ദ്രന്‍ കത്തില്‍ചൂണ്ടി